ഏപ്രിൽ 9, 10 തീയതികളിൽ എറണാകുളത്തെ കോതമംഗലത്ത് വച്ച് നടന്ന കേരളോത്സവത്തിൽ സംസ്ഥാന മത്സരത്തിൽ ആര്യങ്കോട് ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത അബിദാൻ 200 മീറ്റർ ഓട്ട മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി നാടിന്റെ അഭിമാനം ഉയർത്തി.
കൂടാതെ, സംസ്ഥാന കേരളോത്സവത്തിൽ ആര്യങ്കോട് ഗ്രാമപഞ്ചായത്തിൽ നിന്ന് 7 കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം ലഭിക്കുകയും, റിലേ മത്സരത്തിൽ നാലാം സ്ഥാനം നേടുകയും ചെയ്തത് പഞ്ചായത്തിന് അഭിമാനകരമായ നേട്ടമാണ്.
ഈ മികച്ച പ്രകടനത്തിലൂടെ ആര്യങ്കോടിന്റെ പേര് സംസ്ഥാനതലത്തിൽ ഉയർത്തിയ അബിദാനും മറ്റ് എല്ലാ മത്സരാർത്ഥികൾക്കും ആര്യങ്കോട് പഞ്ചായത്ത് ഭരണസമിതിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.