ആര്യങ്കോട് ഗ്രാമപഞ്ചായത്ത് നിർമ്മിച്ചു നൽകിയ ശുചിമുറിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഓ. ഗിരിജ കുമാരി നിർവഹിച്ചു. കുട്ടികൾക്ക് ശുചിത്വപരവും സുരക്ഷിതവുമായ പഠനാന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. വിദ്യാർത്ഥികളുടെ ആരോഗ്യ സംരക്ഷണത്തിനും സ്കൂളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും
വിദ്യാർത്ഥികൾക്ക് കൂടുതൽ മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ചെമ്പൂർ എൽ.എം.എസ്. എൽ.പി. സ്കൂളിൽ നിർമ്മാണം പൂർത്തീകരിച്ച ശുചിമുറിയുടെ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും ശുചിത്വ ബോധവൽക്കരണത്തിനും സുരക്ഷിതമായ പഠനാന്തരീക്ഷം ഒരുക്കുന്നതിനും ഇത്തരം അടിസ്ഥാന സൗകര്യ വികസനങ്ങൾ വലിയ പങ്കുവഹിക്കുന്നു.
മണ്ണാംകോണം വാർഡിൽ ബഹുമാനപ്പെട്ട സി കെ ഹരിന്ദ്രന് അവരുകളുടെ ഫണ്ടിൽ നിന്നും അനുവദിച്ച തുക വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച വെയിറ്റിംഗ് ഷെഡിന്റെ ഉദ്ഘാടനം ബഹു. എം എല് എ നിർവഹിച്ചു. യാത്രക്കാർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ കാത്തിരിപ്പ് സൗകര്യം ഒരുക്കുന്ന ഈ വെയിറ്റിംഗ്
ആര്യങ്കോട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന "പൂവണി" പുഷ്പകൃഷി പദ്ധതിയുടെ വിളവെടുപ്പ് തുടലി വാർഡിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ ഗിരിജ കുമാരി ഉദ്ഘാടനം ചെയ്തു. കൃഷിയിലൂടെ വരുമാന വർധനവും സ്വയംപര്യാപ്തതയും ലക്ഷ്യമാക്കി നടപ്പിലാക്കുന്ന പൂവണി പദ്ധതി ഗ്രാമത്തിലെ കാർഷിക മേഖലയ്ക്ക് പുതിയ ഉണർവ് നൽകുകയാണ്.
കാവല്ലൂർ വാർഡിലെ ജനങ്ങളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ₹10 ലക്ഷം രൂപയുടെ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് കരിമ്പാലക്കുഴി – പട്ടംചിറ റോഡ് നവീകരിച്ച് സഞ്ചാരയോഗ്യമാക്കി. കാലങ്ങളായി പ്രദേശവാസികൾ നേരിട്ടിരുന്ന യാത്രാ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകുന്ന ഈ വികസന പ്രവർത്തനം, വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും
പ്രതിഭകൾക്ക് വേദിയൊരുക്കിയും ആത്മവിശ്വാസത്തിന് കരുത്തേകിയും ആര്യങ്കോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം വർണ്ണാഭമായി സമാപിച്ചു. പാട്ട്, നൃത്തം, കലാപരിപാടികൾ തുടങ്ങി വിവിധ മത്സരങ്ങളിൽ പങ്കെടുത്ത ഭിന്നശേഷിക്കാരായ കലാപ്രതിഭകൾ അവരുടെ കഴിവുകളും ആത്മവിശ്വാസവും കൊണ്ട് സദസ്സിനെ വിസ്മയിപ്പിച്ചു. കലയുടെ അതിരുകളില്ലാത്ത ലോകത്ത് ഓരോ
ജനങ്ങളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കാവല്ലൂർ കുളത്തിൻകര റോഡിൽ റീടാറിംഗ് പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് സഞ്ചാരയോഗ്യമാക്കി. റോഡിന്റെ ശോചനീയാവസ്ഥ മൂലം പ്രദേശവാസികളും വാഹനയാത്രികരും നേരിട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമായ ഈ നവീകരണ പ്രവർത്തനം, സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കും. വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും മുതിർന്ന
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ കാവല്ലൂർ വാർഡിൽ ഇടപ്രകോണം – പ്ലാൻകാലവിള റോഡ് നവീകരിച്ച് സഞ്ചാരയോഗ്യമാക്കി. പ്രദേശവാസികളുടെ ദീർഘകാല ആവശ്യങ്ങളിൽ ഒന്നായിരുന്ന ഈ റോഡിന്റെ വികസന പ്രവർത്തനം പൂർത്തിയായതോടെ യാത്രാ സൗകര്യം കൂടുതൽ മെച്ചപ്പെടുകയും
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (MGNREGS) ഭാഗമായി കലക്കംപാട് – പട്ടംവിളാകം റോഡ് കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കി. പ്രദേശവാസികളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനും മഴക്കാലത്ത് നേരിടുന്ന യാത്രാ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുന്നതിനുമായി നടപ്പിലാക്കിയ ഈ വികസന പ്രവർത്തനം വിജയകരമായി
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (MGNREGS) ഭാഗമായി വേങ്ങോട്ടുകുഴി – പട്ടംചിറ ബണ്ട് റോഡ് കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കി. പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായിരുന്ന ഈ റോഡിന്റെ നവീകരണം പൂർത്തിയായതോടെ യാത്രാ സൗകര്യം മെച്ചപ്പെടുകയും കാൽനടയാത്രക്കാർക്കും വാഹനയാത്രികർക്കും കൂടുതൽ സുരക്ഷിതവും









