Aryankode Grama Panchayat

പൊതുമരാമത്ത്

വിദ്യാർത്ഥികളുടെ ക്ഷേമത്തിനായി മറ്റൊരു വികസന നേട്ടം

ആര്യങ്കോട് ഗ്രാമപഞ്ചായത്ത് നിർമ്മിച്ചു നൽകിയ ശുചിമുറിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഓ. ഗിരിജ കുമാരി നിർവഹിച്ചു. കുട്ടികൾക്ക് ശുചിത്വപരവും സുരക്ഷിതവുമായ പഠനാന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. വിദ്യാർത്ഥികളുടെ ആരോഗ്യ സംരക്ഷണത്തിനും സ്കൂളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും
പൊതുമരാമത്ത്

ചെമ്പൂർ എൽ.എം.എസ്. എൽ.പി. സ്കൂളിൽ നവീകരിച്ച ശുചിമുറിയുടെ ഉദ്ഘാടനം

വിദ്യാർത്ഥികൾക്ക് കൂടുതൽ മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ചെമ്പൂർ എൽ.എം.എസ്. എൽ.പി. സ്കൂളിൽ നിർമ്മാണം പൂർത്തീകരിച്ച ശുചിമുറിയുടെ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും ശുചിത്വ ബോധവൽക്കരണത്തിനും സുരക്ഷിതമായ പഠനാന്തരീക്ഷം ഒരുക്കുന്നതിനും ഇത്തരം അടിസ്ഥാന സൗകര്യ വികസനങ്ങൾ വലിയ പങ്കുവഹിക്കുന്നു.
മറ്റുള്ളവ

ആര്യങ്കോട് ഗ്രാമപഞ്ചായത്തിന് സംസ്ഥാനതല അംഗീകാരം

തൃശ്ശൂരിൽ നടന്ന പഞ്ചായത്ത് ദിനാഘോഷ ചടങ്ങിൽ, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS) പ്രകാരം തിരുവനന്തപുരം ജില്ലയിൽ ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച പഞ്ചായത്തുകളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ആര്യങ്കോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി അഭിമാനകരമായ നേട്ടം സ്വന്തമാക്കി.
ആരോഗ്യം

വനിതകൾക്കായുള്ള യോഗ പരിശീലന പരിപാടി

ആരോഗ്യകരമായ ജീവിതശൈലിയും മാനസിക-ശാരീരിക ഉന്മേഷവും ലക്ഷ്യമാക്കി വനിതകൾക്കായുള്ള യോഗ പരിശീലന പരിപാടി സംഘടിപ്പിച്ചു. ശരീരത്തിനും മനസ്സിനും ഒരുപോലെ ആരോഗ്യം പകരുന്ന യോഗ, ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും സഹായകമാണ്. വനിതകളുടെ ആരോഗ്യ സംരക്ഷണത്തിനും ക്ഷേമത്തിനും പ്രാധാന്യം
പൊതുമരാമത്ത്

മണ്ണാംകോണം വാർഡിൽ പുതിയ വെയിറ്റിംഗ് ഷെഡ് നാടിന് സമർപ്പിച്ചു

മണ്ണാംകോണം വാർഡിൽ ബഹുമാനപ്പെട്ട സി കെ ഹരിന്ദ്രന്‍ അവരുകളുടെ ഫണ്ടിൽ നിന്നും അനുവദിച്ച തുക വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച വെയിറ്റിംഗ് ഷെഡിന്റെ ഉദ്ഘാടനം ബഹു. എം എല്‍ എ നിർവഹിച്ചു. യാത്രക്കാർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ കാത്തിരിപ്പ് സൗകര്യം ഒരുക്കുന്ന ഈ വെയിറ്റിംഗ്
പൊതുമരാമത്ത്

പൂവണി പുഷ്പകൃഷി വിളവെടുപ്പിന് തുടക്കം

ആര്യങ്കോട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന "പൂവണി" പുഷ്പകൃഷി പദ്ധതിയുടെ വിളവെടുപ്പ് തുടലി വാർഡിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ ഗിരിജ കുമാരി ഉദ്ഘാടനം ചെയ്തു. കൃഷിയിലൂടെ വരുമാന വർധനവും സ്വയംപര്യാപ്തതയും ലക്ഷ്യമാക്കി നടപ്പിലാക്കുന്ന പൂവണി പദ്ധതി ഗ്രാമത്തിലെ കാർഷിക മേഖലയ്ക്ക് പുതിയ ഉണർവ് നൽകുകയാണ്.
വിദ്യാഭ്യാസം – കല – സാംസ്കാരികം – യുവജന ക്ഷേമം

വർണ്ണോത്സവം 2K25 – ഭിന്നശേഷി കുട്ടികളുടെ കലാപ്രതിഭകൾക്ക് വേദിയൊരുക്കി ആര്യങ്കോട് ഗ്രാമപഞ്ചായത്ത്

2025 സാമ്പത്തിക വർഷത്തിൽ ആര്യങ്കോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിച്ച "വർണ്ണോത്സവം 2K25" കലോത്സവത്തിന് പ്രൗഢഗംഭീരമായ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ ഗിരിജ കുമാരി ഭദ്രദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി കുട്ടികളുടെ കലാപരമായ കഴിവുകളും സർഗാത്മകതയും സമൂഹത്തിന്
വിദ്യാഭ്യാസം – കല – സാംസ്കാരികം – യുവജന ക്ഷേമം

ആര്യങ്കോടിന്റെ അഭിമാന താരങ്ങൾക്ക് അഭിനന്ദനങ്ങൾ

ജില്ലാതല കേരളോത്സവത്തിൽ പെരുങ്കടവിള ബ്ലോക്കിൽ നിന്ന് യോഗ്യത നേടി ആര്യങ്കോട് ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ച് 100 മീറ്റർ, 200 മീറ്റർ ഓട്ട മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ആബിദാനും സുബിതനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. തങ്ങളുടെ കഠിനാധ്വാനവും ആത്മവിശ്വാസവും
വിദ്യാഭ്യാസം – കല – സാംസ്കാരികം – യുവജന ക്ഷേമം

ആര്യങ്കോടിന്റെ അഭിമാനമായി സുബിൻ

കോഴിക്കോട് വച്ച് നടന്ന സംസ്ഥാന കേരളോത്സവത്തിൽ, 100 മീറ്റർ ഓട്ട മത്സരത്തിൽ വെങ്കല മെഡൽ നേടി ആര്യങ്കോട് ഗ്രാമപഞ്ചായത്തിന്റെ അഭിമാനം ഉയർത്തിയ പ്രിയപ്പെട്ട സുബിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. കഠിനാധ്വാനവും ആത്മവിശ്വാസവും അർപ്പണബോധവും കൊണ്ട് ഈ നേട്ടം സ്വന്തമാക്കിയ സുബിൻ, നമ്മുടെ
വിദ്യാഭ്യാസം – കല – സാംസ്കാരികം – യുവജന ക്ഷേമം

കേരളോത്സവ കബഡിയിൽ ആര്യങ്കോട് ഗ്രാമപഞ്ചായത്ത് ചാമ്പ്യന്മാർ

പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന കേരളോത്സവത്തിൽ, തുടർച്ചയായി വിജയക്കൊടി പാറിച്ചിരുന്ന ശക്തരായ വെള്ളറട ടീമിനെ പരാജയപ്പെടുത്തി, കബഡി മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ആര്യങ്കോട് ഗ്രാമപഞ്ചായത്ത് കബഡി ടീം ചാമ്പ്യന്മാരായി. മികച്ച ടീം വർക്കും ആത്മവിശ്വാസവും പോരാട്ടവീര്യവും കാഴ്ചവെച്ച താരങ്ങൾ ആര്യങ്കോടിന്റെ