Spread the love

ജില്ലാതല കേരളോത്സവത്തിൽ പെരുങ്കടവിള ബ്ലോക്കിൽ നിന്ന് യോഗ്യത നേടി ആര്യങ്കോട് ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ച് 100 മീറ്റർ, 200 മീറ്റർ ഓട്ട മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ആബിദാനും സുബിതനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

തങ്ങളുടെ കഠിനാധ്വാനവും ആത്മവിശ്വാസവും അർപ്പണബോധവും കൊണ്ട് ആര്യങ്കോടിന്റെ പേര് ജില്ലാതല മത്സരവേദിയിൽ ഉയർത്തിപ്പിടിച്ച ഈ രണ്ട് സഹോ മിടുമിടുക്കന്മാർ നമ്മുടെ നാടിന്റെ അഭിമാനമാണ്. അവരുടെ ഈ നേട്ടം കായികരംഗത്തേക്ക് കടന്നുവരുന്ന നിരവധി കുട്ടികൾക്ക് പ്രചോദനമാകട്ടെ.