Spread the love

ആര്യങ്കോട് ഗ്രാമപഞ്ചായത്ത് നിർമ്മിച്ചു നൽകിയ ശുചിമുറിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഓ. ഗിരിജ കുമാരി നിർവഹിച്ചു.

കുട്ടികൾക്ക് ശുചിത്വപരവും സുരക്ഷിതവുമായ പഠനാന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. വിദ്യാർത്ഥികളുടെ ആരോഗ്യ സംരക്ഷണത്തിനും സ്കൂളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ഈ പദ്ധതി വലിയ മുതൽക്കൂട്ടാകും.

വിദ്യാഭ്യാസത്തിനൊപ്പം മികച്ച അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കി കുട്ടികളുടെ ഭാവിയിലേക്ക് കരുതലിന്റെ കൈത്താങ്ങ്.