മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ കാവല്ലൂർ വാർഡിൽ ഇടപ്രകോണം – പ്ലാൻകാലവിള റോഡ് നവീകരിച്ച് സഞ്ചാരയോഗ്യമാക്കി.
പ്രദേശവാസികളുടെ ദീർഘകാല ആവശ്യങ്ങളിൽ ഒന്നായിരുന്ന ഈ റോഡിന്റെ വികസന പ്രവർത്തനം പൂർത്തിയായതോടെ യാത്രാ സൗകര്യം കൂടുതൽ മെച്ചപ്പെടുകയും വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുകയും ചെയ്യുന്നു.
ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനുമായി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഇത്തരം വികസന പ്രവർത്തനങ്ങൾ നാടിന്റെ പുരോഗതിക്ക് വലിയ സംഭാവനയാണ് നൽകുന്നത്.