Spread the love

ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ നെട്ടണി അംഗൻവാടിയുടെ പുതിയ കെട്ടിട നിർമ്മാണത്തിനായുള്ള തറക്കല്ലിടൽ കർമ്മം ബഹു. പഞ്ചായത്ത് പ്രസിഡന്റ് ഗിരിജകുമാരി നിർവഹിച്ചു. ശിശുസൗഹൃദ പഠനാന്തരീക്ഷവും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ചടങ്ങിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, അംഗൻവാടി പ്രവർത്തകർ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.