ആര്യങ്കോട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന “പൂവണി” പുഷ്പകൃഷി പദ്ധതിയുടെ വിളവെടുപ്പ് തുടലി വാർഡിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ ഗിരിജ കുമാരി ഉദ്ഘാടനം ചെയ്തു.
കൃഷിയിലൂടെ വരുമാന വർധനവും സ്വയംപര്യാപ്തതയും ലക്ഷ്യമാക്കി നടപ്പിലാക്കുന്ന പൂവണി പദ്ധതി ഗ്രാമത്തിലെ കാർഷിക മേഖലയ്ക്ക് പുതിയ ഉണർവ് നൽകുകയാണ്. കർഷകരുടെയും കുടുംബശ്രീ പ്രവർത്തകരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായി വിരിഞ്ഞ പൂക്കൾ ഇന്ന് വിജയത്തിന്റെ സുഗന്ധം പരത്തുകയാണ്.
പുഷ്പകൃഷി മേഖലയെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും കാർഷിക വൈവിധ്യവൽക്കരണത്തിന് കരുത്തേകുകയും ചെയ്യുന്ന ഈ പദ്ധതി ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ പിന്തുണയാകുന്നു.