Spread the love

ആര്യങ്കോട് ഗ്രാമപഞ്ചായത്ത് വാർഡ് 5-ൽ നിർമ്മാണം പൂർത്തീകരിച്ച ഇടവാൽ ഗംഗാധരൻ നായർ സ്മാരക റോഡിന്റെ ഉദ്ഘാടനം ബഹു. എം.എൽ.എ സി. കെ. ഹരീന്ദ്രൻ നിർവഹിച്ചു. പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായിരുന്ന റോഡ് യാഥാർഥ്യമായതോടെ യാത്രാസൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുകയും പ്രദേശത്തിന്റെ വികസനത്തിന് പുതിയ കരുത്ത് പകരുകയും ചെയ്യും. ചടങ്ങിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.