Spread the love

ജനങ്ങളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കാവല്ലൂർ കുളത്തിൻകര റോഡിൽ റീടാറിംഗ് പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് സഞ്ചാരയോഗ്യമാക്കി.

റോഡിന്റെ ശോചനീയാവസ്ഥ മൂലം പ്രദേശവാസികളും വാഹനയാത്രികരും നേരിട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമായ ഈ നവീകരണ പ്രവർത്തനം, സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കും. വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും മുതിർന്ന പൗരൻമാർക്കും ഉൾപ്പെടെ നിത്യേന ഈ റോഡ് ഉപയോഗിക്കുന്നവർക്ക് ഇത് വലിയ ആശ്വാസമാകും.