വിദ്യാർത്ഥികൾക്ക് കൂടുതൽ മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ചെമ്പൂർ എൽ.എം.എസ്. എൽ.പി. സ്കൂളിൽ നിർമ്മാണം പൂർത്തീകരിച്ച ശുചിമുറിയുടെ ഉദ്ഘാടനം നിർവഹിച്ചു.
കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും ശുചിത്വ ബോധവൽക്കരണത്തിനും സുരക്ഷിതമായ പഠനാന്തരീക്ഷം ഒരുക്കുന്നതിനും ഇത്തരം അടിസ്ഥാന സൗകര്യ വികസനങ്ങൾ വലിയ പങ്കുവഹിക്കുന്നു. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ പരിഗണിച്ച് ഒരുക്കിയ ഈ സൗകര്യം സ്കൂളിന്റെ സമഗ്ര വികസനത്തിന് കൂടുതൽ കരുത്തേകും.