ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ നെട്ടണി ഗോപൻ സ്മാരക ഗ്രന്ഥശാലയ്ക്ക് ബഹു. എം.എൽ.എ സി. കെ. ഹരീന്ദ്രൻ അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം എം.എൽ.എ നിർവഹിച്ചു. വായനാ സംസ്കാരവും വിജ്ഞാനവ്യാപനവും പ്രോത്സാഹിപ്പിക്കുന്നതിന് ഗ്രന്ഥശാലയുടെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. ചടങ്ങിൽ ജനപ്രതിനിധികൾ, ഗ്രന്ഥശാല പ്രവർത്തകർ, സാംസ്കാരിക പ്രവർത്തകർ, വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.