മണ്ണാംകോണം വാർഡിൽ ബഹുമാനപ്പെട്ട സി കെ ഹരിന്ദ്രന്‍ അവരുകളുടെ ഫണ്ടിൽ നിന്നും അനുവദിച്ച തുക വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച വെയിറ്റിംഗ് ഷെഡിന്റെ ഉദ്ഘാടനം ബഹു. എം എല്‍ എ നിർവഹിച്ചു.
യാത്രക്കാർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ കാത്തിരിപ്പ് സൗകര്യം ഒരുക്കുന്ന ഈ വെയിറ്റിംഗ് ഷെഡ് പ്രദേശവാസികൾക്കും വിദ്യാർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കും ഏറെ പ്രയോജനകരമാകും. പൊതുജനങ്ങളുടെ ദൈനംദിന ആവശ്യങ്ങൾ പരിഗണിച്ചുള്ള ഇത്തരം വികസന പ്രവർത്തനങ്ങൾ നാടിന്റെ പുരോഗതിക്ക് കരുത്തേകുന്നതാണ്.