പെരിങ്കടവിള ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്ന് അനുവദിച്ച 6 ലക്ഷത്തി 20 ആയിരം രൂപ വിനിയോഗിച്ച് നിർമ്മിച്ച കുഞ്ചുകോണം സൈഡ് വാൾ നിർമ്മാണം പൂർത്തീകരിച്ചു. പ്രദേശത്തെ റോഡിന്റെയും പരിസരത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിനും മണ്ണിടിച്ചിൽ, കരയിടിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ തടയുന്നതിനുമായാണ് സൈഡ് വാൾ നിർമ്മിച്ചത്. പദ്ധതിയുടെ പൂർത്തീകരണത്തോടെ പ്രദേശവാസികൾക്ക് കൂടുതൽ സുരക്ഷയും സൗകര്യവും ലഭ്യമാകും.