മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS)യിൽ ഉൾപ്പെടുത്തി നീർമാലി – കുഞ്ചകോണം റോഡ് കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കി.
വർഷങ്ങളായി പ്രദേശവാസികൾ നേരിട്ടിരുന്ന യാത്രാ ദുരിതങ്ങൾക്ക് പരിഹാരമായ ഈ വികസന പ്രവർത്തനം, പ്രദേശത്തെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനും കാൽനടയാത്രക്കാർക്കും വാഹനയാത്രികർക്കും സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനും സഹായകരമാകും.
ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനുമായി നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായി ഈ റോഡ് നവീകരണം പൂർത്തീകരിച്ചതോടെ പ്രദേശത്തിന്റെ വികസനത്തിന് പുതിയ കരുത്തേകുന്നു.