ആര്യങ്കോട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ‘തെളിനീർ ഒഴുകും നവകേരളം’ പദ്ധതിയുടെ ഉദ്ഘാടനം പാറശ്ശാല മണ്ഡലത്തിലെ ജനകീയ എം.എൽ.എ സി. കെ. ഹരീന്ദ്രൻ നിർവഹിച്ചു. ജലസ്രോതസ്സുകളുടെ സംരക്ഷണം, ശുചിത്വം ഉറപ്പാക്കൽ, ജലാശയങ്ങളുടെ പുനരുജ്ജീവനം എന്നിവ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി വിവിധ ശുചീകരണ-സംരക്ഷണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. ചടങ്ങിൽ പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഹരിതകർമ്മസേന അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.