Spread the love

കോഴിക്കോട് വച്ച് നടന്ന സംസ്ഥാന കേരളോത്സവത്തിൽ, 100 മീറ്റർ ഓട്ട മത്സരത്തിൽ വെങ്കല മെഡൽ നേടി ആര്യങ്കോട് ഗ്രാമപഞ്ചായത്തിന്റെ അഭിമാനം ഉയർത്തിയ പ്രിയപ്പെട്ട സുബിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

കഠിനാധ്വാനവും ആത്മവിശ്വാസവും അർപ്പണബോധവും കൊണ്ട് ഈ നേട്ടം സ്വന്തമാക്കിയ സുബിൻ, നമ്മുടെ യുവതലമുറയ്ക്ക് പ്രചോദനമാണ്. സംസ്ഥാനതല മത്സരവേദിയിൽ മികവ് തെളിയിച്ച് ആര്യങ്കോടിന്റെ പേര് ഉയർത്തിപ്പിടിച്ച ഈ വിജയം നാടിന്റെ മുഴുവൻ അഭിമാനമാണ്.