Spread the love

2025 സാമ്പത്തിക വർഷത്തിൽ ആര്യങ്കോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിച്ച “വർണ്ണോത്സവം 2K25” കലോത്സവത്തിന് പ്രൗഢഗംഭീരമായ തുടക്കമായി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ ഗിരിജ കുമാരി ഭദ്രദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി കുട്ടികളുടെ കലാപരമായ കഴിവുകളും സർഗാത്മകതയും സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനും അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് വർണ്ണോത്സവം സംഘടിപ്പിച്ചത്.

കലയും സ്നേഹവും സമത്വവും ഒരുമിച്ചുചേർന്ന ഈ വേദിയിൽ കുട്ടികളുടെ മനോഹരമായ പ്രകടനങ്ങൾ ഏവരുടെയും ഹൃദയം കീഴടക്കി. ഓരോ കുഞ്ഞിന്റെയും കഴിവുകളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇത്തരം പരിപാടികൾ കൂടുതൽ ഉൾച്ചേരലുള്ള സമൂഹ നിർമ്മിതിക്ക് വഴിയൊരുക്കുന്നു.